ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് തകർന്നു; ഓസ്‌ട്രേലിയക്ക് 119 റണ്‍സ് വിജയ ലക്ഷ്യം

ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് 119 റണ്‍സ് വിജയ ലക്ഷ്യം. ആദ്യ ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കയെ 118/9 റണ്‍സിന് ഒതുക്കാന്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് ഇന്നായി. മാര്‍ക്രം ഒഴികെ ഒരു ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാനു പോലും ഇന്ന് തിളങ്ങാന്‍ ആയില്ല.

36 പന്തില്‍ 40 റണ്‍സ് ആണ് മാര്‍ക്രം നേടിയത്. 12 റണ്‍സ് എടുത്ത ബവുമ, 7 റണ്‍സ് എടുത്ത ഡി കോക്ക്, 2 റണ്‍സ് എടുത്ത വാന്‍ ഡെര്‍ ഡുസാന്‍, 13 റണ്‍സ് എടുത്ത ക്ലാസന്‍, 16 റണ്‍സ് എടുത്ത മില്ലര്‍ എന്നിവര്‍ നിരാശപ്പെടുത്തി.

അവസാനം 19 റണ്‍സ് എടുത്ത റബാഡ ആണ് ദക്ഷിണാഫ്രിക്കയെ 110 കടത്തിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി ആദം സാമ്പ,ഹസല്വൂഡ്, സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം നേടി. മാക്‌സ്വെല്‍, കമ്മിന്‍സ് എന്നിവര്‍ ഒരോ വിക്കറ്റ് വീതവും നേടി.

ഓസ്‌ട്രേലിയ ഒടുവിലെ വിവരം അനുസരിച്ച് 62/3 (12) എന്ന നിലയിലാണ്.

 

Top