ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഹസ്തദാനം ഇല്ല, ആരാധകര്‍ക്കൊപ്പം സെല്‍ഫിയുമില്ല: ദക്ഷിണാഫ്രിക്ക

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കൊറോണ ഭീതി നിലനില്‍ക്കുകയാണിപ്പോള്‍. അതേസമയം ഏകദിന പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയിലെത്തിയിരിക്കുകയാണ്. ഇവര്‍ ആരുമായും ഹസ്തദാനം ചെയ്യില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.

കൊറോണയുടെ ആശങ്കയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ഇന്ത്യയിലെത്തിയ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയുടെ ചീഫ് മെഡിക്കല്‍ ഓഫീസറും വന്നിട്ടുണ്ട്.

ഇന്ത്യന്‍ താരങ്ങളുമായി ഹസ്തദാനത്തിനില്ലെന്നും ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കില്ലെന്നും ദക്ഷിണാഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചര്‍ വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനമെന്നും ബൗച്ചര്‍ പറഞ്ഞു.

Top