പൊച്ചിഫ്സ്ട്രൂം: ഓസ്ട്രേലിയക്കെതിരായ ഏകദിനപരമ്പരയില്‍ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ആറ് വിക്കറ്റിനാണ് ആതിഥേയരായ ദക്ഷിണാഫ്രിക്ക ജയം നേടിയത്.
ഓസ്ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം നേടി.
ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം സമ്മാനിച്ചത് ജെ ജെ സ്മൂട്ട്സിന്റെയും (84) ഹെന്റിച്ച് ക്ലാസന്റെയും (68*), കെയ്ലി വെറിനിയുടെയും (50) ബാറ്റിങ്ങാണ്. ഡേവിഡ് മില്ലര്‍ (3) ക്ലാസനൊപ്പം പുറത്താവാതെ നിന്നു.