ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു

കേപ് ടൗണ്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ പുറത്താക്കി സിറാജ് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. മാക്രവും(2) അവസാന ടെസ്റ്റ് മത്സരത്തില്‍ നായകനായി ഇറങ്ങിയ ഡീന്‍ എല്‍ഗറും(4) ആണ് പുറത്തായത്.

പരിക്കേറ്റ തെംമ്പ ബവുമയ്ക്കും ജെറാള്‍ഡ് കുറ്റ്സെയ്ക്കും ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് നഷ്ടമായി. ബവുമയുടെ അസാന്നിധ്യത്തില്‍ ഡീന്‍ എല്‍ഗറാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത് അതേസമയം, ഇന്ത്യന്‍ നിരയില്‍ രവിചന്ദ്ര അശ്വിന് പകരം രവീന്ദ്ര ജഡേജയേയും ശര്‍ദുല്‍ ഠാക്കൂറിന് പകരം മുകേഷ് കുമാറിനേയും ഉള്‍പ്പെടുത്തി.ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ട്രിസ്റ്റന്‍ സ്റ്റബ്സ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും. ലുങ്കി എന്‍ഗിഡിയും കേശവ് മഹാരാജും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി.

Top