ടോസ് നേടി ദക്ഷിണാഫ്രിക്ക; നാലാം നമ്പറില്‍ കെഎല്‍ രാഹുല്‍

കദിന ലോകകപ്പില്‍ ഇന്ന് കന്നിയങ്കത്തിന് ഇറങ്ങുന്ന ഇന്ത്യ സതാംപ്റ്റനിലെ റോസ്ബൗളില്‍ ദക്ഷിണാഫ്രിക്കയ നേരിടും. ഇന്ത്യക്കെതിരേ ടോസ് നേടിയ ദക്ഷിണാഫിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. പന്ത്രണ്ടാം ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇത് ആദ്യ മത്സരമാണെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ മൂന്നാം മത്സരമാണ്.

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്.ഷാഷിം അംല ടീമില്‍ തിരിച്ചെത്തിയപ്പോള്‍ പരുക്കേറ്റ ലുംഗി എന്‍ഗിഡിക്കു പകരം സ്പിന്നര്‍ ടബ്രായിസ് ഷംസിയെ ഉള്‍പ്പെടുത്തി.

സന്നാഹ മത്സരത്തില്‍ മികവ് തെളിയിച്ച കെഎല്‍ രാഹുലാണ് ഇന്ത്യയ്ക്കായി നാലാം നമ്പറില്‍ ഇറങ്ങുന്നത്. നാലാം നമ്പറിലേയ്ക്ക് അമ്ബാട്ടി റായിഡുവിനു പകരം എംഎസ്‌കെ പ്രസാദ് തിരഞ്ഞെടുത്ത ത്രീ ഡയമന്‍ഷണല്‍ പ്ലേയര്‍ വിജയ് ശങ്കര്‍ക്ക് ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഇലവനില്‍ സ്ഥാനമില്ല.

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, കേദാര്‍ ജാദവ്, എം.എസ്. ധോണി, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂംറ.

Top