ക്രിക്കറ്റ് ലോകകപ്പിന്റെ രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യും

ക്രിക്കറ്റ് ലോകകപ്പിന്റെ രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യും. ടോസ് നേടിയ പ്രോട്ടീസ് നായകന്‍ ടെംബ ബാവുമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പുറത്തിരുന്ന ഗ്ലെന്‍ മാക്‌സ്വലും മിച്ചല്‍ സ്റ്റാര്‍ക്കും ടീമില്‍ തിരികെയെത്തി. മാര്‍ക്കസ് സ്റ്റോയിനിസും ഷോണ്‍ ആബട്ടും പുറത്തിരിക്കും.

കൊല്‍ക്കത്തയിലെ സ്പിന്‍ അനുകൂല പിച്ച് കണക്കിലെടുത്ത് ലുങ്കി എങ്കിഡിയ്ക്ക് പകരം തബ്രൈസ് ഷംസിയെ ദക്ഷിണാഫ്രിക്ക ടീമില്‍ ഉള്‍പ്പെടുത്തി.മത്സരത്തിലെ ജേതാക്കള്‍ 19 ന് ഫൈനലില്‍ ഇന്ത്യയെ നേരിടും.

 

Top