ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി20യിലും സിംബാബ്‌വെയ്ക്ക് തോല്‍വി

ഈസ്റ്റ് ലണ്ടന്‍: സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 34 റണ്‍സ് ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 161 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ക്ക് 126 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. അഞ്ച് വിക്കറ്റു വീഴ്ത്തിയ ഇമ്രാന്‍ താഹീറാണ് കളിയിലെ താരം.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റാസി വാന്‍ ഡെര്‍ ഡൂസെന്‍ (56), ഡുപ്ലെസി (34), ഡേവിഡ് മില്ലര്‍ (39) എന്നിവര്‍ മികച്ച ബാറ്റിംഗായിരുന്നു. മറുപടി ബാറ്റിംഗില്‍ പീറ്റര്‍ മൂര്‍ (44), ബ്രണ്ടന്‍ മാവുറ്റ (28) എന്നിവര്‍ പൊരുതിയെങ്കിലും സിംബാബ്‌വെയെ ജയിപ്പിക്കാനായില്ല.

Top