ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളത്തില്‍ കോലി ഇല്ല ! അമരക്കാരനായി രാഹുല്‍, ഇന്ത്യയ്ക്ക് ബാറ്റിങ്

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വമ്പന്‍ ട്വിസ്റ്റ്. ക്യാപ്റ്റന്‍ വിരാട് കോലി കളിക്കുന്നില്ല. പുറത്തിനേറ്റ പരുക്കു മൂലമാണ് ഇന്ത്യന്‍ നായകന്‍ പുറത്തായത്. കെ.എല്‍. രാഹുലാണ് പകരക്കാരന്‍ നായകന്‍. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.

വിരാട് കോലിക്കു പകരം ഹനുമ വിഹാരി ഇന്ത്യന്‍ നിരയില്‍ ഇടംപിടിച്ചു. ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യന്‍ ടീമില്‍ മറ്റു മാറ്റങ്ങളില്ല. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്വിന്റന്‍ ഡികോക്കിനു പകരം കൈല്‍ വെരെയ്‌നും വിയാന്‍ മുള്‍ഡറിനു പകരം ഡ്യുവാന്‍ ഒലിവിയറും ടീമില്‍ ഇടംപിടിച്ചു.

ദക്ഷിണാഫ്രിക്ക ഇലവന്‍: ഡീന്‍ എല്‍ഗാര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രം, കീഗന്‍ പീറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ ദസ്സന്‍, തെംബ ബാവുമ, കൈല്‍ വെരെയ്ന്‍, മാര്‍ക്കോ ജെന്‍സന്‍, കഗീസോ റബാദ, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, ഡ്യുവാന്‍ ഒലിവിയര്‍

ഇന്ത്യ ഇലവന്‍: കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), മയാങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്

Top