നഥാന്‍ ലയണിനെതിരെ ഐസിസി നടപടി ; പെരുമാറ്റ ചട്ട പ്രകാരം ലെവല്‍ ഒന്ന് കുറ്റം ചുമത്തി

NATHAN LYON

മെല്‍ബണ്‍: ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ എബി ഡി വില്ലിയേഴ്‌സിനെ റണ്‍ഔട്ട് ആക്കിയ ശേഷം താരത്തിന്റെ നെഞ്ചില്‍ പന്ത് ഇട്ടതിനു ഓസ്‌ട്രേലിയയുടെ നഥാന്‍ ലയണിനെതിരെ നടപടിയുമായി ഐസിസി. ഡര്‍ബന്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്ങിസിനിടയിലാണ് സംഭവം. 12-ാം ഓവറില്‍ ഡേവിഡ് വാര്‍ണറും നഥാന്‍ ലയണും ഒന്നിച്ചാണ് വില്ലിയേഴ്‌സിന്റെ വിക്കറ്റെടുത്തത്.

ക്രിക്കറ്റ് ഓസ്‌ട്രേലിയ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം നഥാന്‍ ലയണ്‍ വില്ലിയേഴ്‌സിനോട് മാപ്പ്‌ പറഞ്ഞുവെന്നാണ് വിവരം. അതേസമയം മനപ്പൂര്‍വ്വം ചെയ്തതല്ലെന്നും ലയണ്‍ അറിയിച്ചു. എങ്കിലും ലയണിനെതിരെ കര്‍ശന നപടിയാണ് ഐസിസി സ്വീകരിച്ചിരിക്കുന്നത്.

കളിക്കാരുടെ പെരുമാറ്റ ചട്ട പ്രകാരം ലെവല്‍ ഒന്ന് കുറ്റമാണ് ലയണിനെതിരെ ചാര്‍ത്തിയിരിക്കുന്നത്. 50 ശതമാനം മാച്ച് ഫീയും 2 ഡീ മെറിറ്റ് പോയിന്റുമാണ് ലയണിനെതിരെ ചുമത്തിയിരിക്കുന്ന ശിക്ഷ.

Top