ദക്ഷിണാഫ്രിക്കയില്‍ ട്രെയിന്‍ കൂട്ടിയിടിച്ച് മൂന്നു മരണം; 300 പേര്‍ക്കു പരിക്കേറ്റു

ജൊഹാനസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കയില്‍ ട്രെയിന്‍ കൂട്ടിയിടിച്ച് മൂന്നു മരണം. 300 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ 82 പേരുടെ നില ഗുരുതരമാണ്. പ്രിട്ടോറിയയിലാണ് അപകടം നടന്നത്.

മൗണ്ടന്‍ വ്യൂ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലേക്കു മറ്റൊരു ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Top