ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി

കേപ്ടൗണ്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി. പേസര്‍ ജെറാള്‍ഡ് കോട്‌സീയ്ക്ക് മത്സരം നഷ്ടമാകും. അണുബാധയെ തുടര്‍ന്നാണ് കോട്‌സീ രണ്ടാം മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ആദ്യ ടെസ്റ്റില്‍ ഒരു വിക്കറ്റ് മാത്രമാണ് കോട്‌സീയ്ക്ക് വീഴ്ത്താനായത്.

ജനുവരി മൂന്നിനാണ് ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് തുടക്കമാകുക. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. രണ്ടാം മത്സരം സമനില ആയാലും ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കും. എന്നാല്‍ പരമ്പര നഷ്ടം ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് ജയം ആവശ്യവുമാണ്.

23കാരനായ കോട്‌സീ ഈ വര്‍ഷമാണ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ അരങ്ങേറിയത്. ഏകദിന ലോകകപ്പിലടക്കം മികച്ച പ്രകടനങ്ങള്‍കൊണ്ട് ശ്രദ്ധ നേടി. സ്‌പെഷ്യലിസ്റ്റ് പേസര്‍ക്ക് പുറമെ ബാറ്റ് കൊണ്ടും മികച്ച സംഭാവനകള്‍ നല്‍കാന്‍ കോട്‌സീക്ക് കഴിയും. നേരത്തെ ക്യാപ്റ്റന്‍ തെംബ ബാവുമയും സീരിസില്‍ നിന്ന് പരിക്കേറ്റ് പുറത്തായിരുന്നു.

Top