എയര്‍ ടാന്‍സാനിയ വിമാനം ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു

ടാന്‍സാനിയ: ടാന്‍സാനിയന്‍ സര്‍ക്കാര്‍ ദക്ഷിണാഫ്രിക്കയിലേക്ക് ഒടുക്കേണ്ട പിഴത്തുക നല്‍കാത്തതിനെ തുടര്‍ന്ന് ടാന്‍സാനിയന്‍ വിമാനം ദക്ഷിണാഫ്രിക്ക പിടിച്ചെടുത്തു. ജോഹന്നാസ്ബര്‍ഗില്‍ നിന്നും സൗത്താഫ്രിക്കന്‍ തലസ്ഥാനമായ ദേര്‍റെസ് സലാമിലേക്ക് പറക്കാനിരിക്കെയാണ് നടപടി. എയര്‍ ബസ് 220-300 വിമാനമാണ് സര്‍ക്കാര്‍ പിടിച്ചെടുത്തത്.

33 മില്ല്യണ്‍ ഡോളറാണ് സൗത്ത് ആഫ്രിക്കയിലേക്ക് ടാന്‍സാനിയ നല്‍കാനുള്ളത്. വിമാനം പിടിച്ചെടുത്ത നടപടിയെ കുറിച്ച് സൗത്ത് ആഫ്രിക്കന്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. നടപടിക്ക് പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ടാന്‍സാനിയന്‍ പ്രതിനിധി സൗത്ത് ആഫ്രിക്കയിലേക്ക് എത്തിയിട്ടുണ്ട്. അതേസമയം, വിമാനം പിടിച്ചെടുത്തതിനെ തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു.

Top