അടുത്ത ഹോട്ട്സ്പോട്ടോ ? ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 111 മരണം !

ജോഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 111 പേർ. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണിത്.

ആഫ്രിക്കൻ രാജ്യങ്ങളിൽ ആകെ കോവിഡ് ബാധിതരിൽ മൂന്നിലൊന്ന് ദക്ഷിണാഫ്രിക്കയിലാണ്. 1,06,000 ലധികം പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2,100 ലധികം പേർക്ക് ഇതുവരെ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജനങ്ങളുടെ സമ്മർദം കാരണം ആഫ്രിക്കയിൽ നിയന്തണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്.

ഇതുവരെ 3,25,000 ലധികം പേർക്കാണ് ആഫ്രിക്കയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. പരിശോധന,ചികിത്സാ സൗകര്യങ്ങളുടെ അഭാവം ആഫ്രിക്കയെ അടുത്ത ഹോട്ട്സ്പോട്ടാക്കിയേക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.

Top