ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് തികച്ച് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഹാഷിം അംല

നോട്ടിംഗ്ഹാം: ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് തികച്ച് ബാറ്റ്‌സ്മാന്‍ ഹാഷിം അംല. ടെസ്റ്റില്‍ 8000 ക്ലബില്‍ എത്തുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കന്‍ താരമാണ് അംല.

178 ഇന്നിംഗ്‌സുകളില്‍നിന്നാണ് അദ്ദേഹത്തിന്റെ ഈ വമ്പന്‍ പ്രകടനം. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നോട്ടിംഗ്ഹാം ടെസ്റ്റിലെ ആദ്യ ദിവസമാണ് അംല ഈ നേട്ടത്തിന് അര്‍ഹനായത്.

ജാക്വസ് കാലിസ് (13,206), ഗ്രെയിം സ്മിത്ത് (9,253), എബിഡി വില്ലേഴ്‌സ് (8,074) എന്നിവരാണ് റണ്‍ സ്‌കോറില്‍ അംലയ്ക്കു മുന്നിലുള്ള മറ്റു ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍.

Top