ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ഡൽഹി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടി20 പോരാട്ടത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടി ദക്ഷിണാഫ്രിക്ക ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു.

ഇഷാൻ കിഷനും റുതുരാജ് ​ഗെയ്ക്വാദുമാണ് ഇന്ത്യക്കായി ഓപ്പൺ ചെയ്യുന്നത്. ഇടവേളയ്ക്ക് ശേഷം ദിനേഷ് കാർത്തിക് പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി.

അതിനിടെ മത്സരത്തിനിറങ്ങും മുൻപ് തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി. അവരുടെ ബാറ്റിങ് നിരയിലെ കരുത്തനായ എയ്ഡൻ മാർക്രമിന് കോവിഡ് സ്ഥിരീകരിച്ചു.

പരിക്കേറ്റതിനാൽ കെ എൽ രാഹുലിന് പകരം ഋഷഭ് പന്ത് ആണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യയെ ട്വന്റി20യിൽ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായും ഋഷഭ് പന്ത് മാറി. രോഹിത് ശർമ, കോഹ്ലി, ബുമ്ര, ഷമി എന്നീ പ്രമുഖ താരങ്ങളുടെ അഭാവത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

ർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. കഴിഞ്ഞ 12 ട്വന്റി20യും ജയിച്ചാണ് ഇന്ത്യ വരുന്നത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ പരമ്പരയിലെ ആദ്യ ട്വന്റി20യിലും ജയിച്ച് കഴിഞ്ഞാൽ ട്വന്റി20യിലെ ഏറ്റവും കൂടുതൽ തുടർ ജയങ്ങൾ എന്ന നേട്ടം ഇന്ത്യയുടെ പേരിലാവും. 2021 നവംബർ മുതൽ ഇന്ത്യ ട്വന്റി20യിൽ തോൽവി അറിഞ്ഞിട്ടില്ല.

Top