പത്താമത് ബ്രിക്‌സ് ഉച്ചകോടി; നരേന്ദ്രമോദി മറ്റ് രാജ്യതലവന്‍മാരുമായി കൂടിക്കാഴ്ച നടത്തുന്നു

modi

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ പത്താമത് ബ്രിക്‌സ് ഉച്ചകോടിക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് ബ്രിക്‌സ് രാജ്യങ്ങളായ റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാരും യോഗത്തില്‍ പങ്കെടുക്കും. വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ 12 വരെയാണ് കൂടിക്കാഴ്ച്ച നടക്കുക.

ഈ വര്‍ഷത്തെ ഉച്ചകോടിയുടെ പ്രമേയം ‘ആഫ്രിക്കയിലെ ബ്രിക്‌സ് 4ാം വ്യാവസായിക വിപ്ലവത്തില്‍ സമഗ്ര വളര്‍ച്ചയ്ക്കും പങ്കാളിത്തത്തിനുമുള്ള സഹകരണം എന്നതായിരിക്കും.

ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാപാരം, തീവ്രവാദം തുടങ്ങിയ വിഷയങ്ങള്‍ ഇന്ത്യ ചര്‍ച്ചാ വിഷയമാക്കുമെന്നാണ്. ആഗോള പ്രശ്‌നങ്ങള്‍, അന്തര്‍ദേശീയ സമാധാനവും സുരക്ഷയും, ആഗോള ഭരണം, വ്യാപാര പ്രശ്‌നങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം രാജ്യതലവന്‍മാര്‍ സംസാരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ബ്രിക്‌സ് ബിസിനസ് ഫോറം മീറ്റ് എന്ന പേരില്‍ മൂന്ന് ദിവസത്തെ ഉച്ചകോടി ആരംഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.

Top