ദക്ഷിണാഫ്രിക്കക്കെതിരെ ടോസ്; വെസ്റ്റിന്‍ഡീസ് ബോളിംഗ് തിരഞ്ഞെടുത്തു

ന്നത്തെ ലോകകപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വെസ്റ്റിന്‍ഡീസിനെ നേരിടും. ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബോളിംഗ് തിരഞ്ഞെടുത്തു.

വെസ്റ്റ് ഇന്‍ഡീസിനായി ഓള്‍റൗണ്ടര്‍ അന്ദ്രെ റസല്‍ കളിക്കില്ല. പകരം ഡെയ്ന്‍ ബ്രാവോയാണ് കളത്തിലിറങ്ങുക. ഓപ്പണിംഗ് ബാറ്റ്‌സ്മാനായ എവിന്‍ ലെവിസിന് പകരം കെമര്‍ റോച്ചാണ് ഇന്ന് കളിക്കുക.

ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ആദ്യ മൂന്ന് മത്സരങ്ങളിലും ടീം പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കന്‍ ടീമും രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് കളിക്കുന്നത്. ഐഡന്‍ മാര്‍ക്രവും, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കന്‍ ടീം- അംല, ഡികോക്ക്, ഡുപ്ലെസിസ്, മാര്‍ക്രം, വാന്‍ഡര്‍ ഡസന്‍, മില്ലര്‍, ഫെഖ്‌ലുക്വായോ, മോറിസ്, റബാഡ, താഹിര്‍, ഹെന്‍ഡ്രിക്ക്‌സ്.

വെസ്റ്റിന്‍ഡീസ് ടീം- ഗെയില്‍, ഹോപ്പ്, ബ്രാവോ, പുറാന്‍, ഹെറ്റ്‌മെയര്‍, ഹോള്‍ഡര്‍, ബ്രാത്ത് വൈറ്റ്, ആഷ്‌ലി നേഴ്‌സ്, കെമര്‍ റോച്ച്, കോട്രല്‍, ഒഷെയിന്‍ തോമസ്.

Top