സൗരവ് ഗാംഗുലിക്കെതിരെ ആരോപണങ്ങളുമായി ഗ്രെഗ് ചാപ്പൽ

സൗരവ് ഗാംഗുലിക്കെതിരെ  പുതിയ ആരോപണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ  ഗ്രെഗ് ചാപ്പൽ രംഗത്ത്. ഇന്ത്യൻ ക്രിക്കറ്റിൽ വലിയ വിവാദങ്ങളുണ്ടായ സമയമായിരുന്നു ഗ്രെഗ് ചാപ്പലിൻെറ പരിശീലനകാലം. സൗരവ് ഗാംഗുലി ക്യാപ്റ്റനായിരുന്ന സമയത്താണ് ചാപ്പൽ പരിശീലകനായത്. രണ്ട് വ‍ർഷത്തോളം അദ്ദേഹം ടീമിൻെറ പരിശീലകനായി. ഇതേസമയം ഗാംഗുലിക്ക് ക്യാപ്റ്റൻ സ്ഥാനവും ടീമിലെ സ്ഥാനവും നഷ്ടമായി. രാഹുൽ ദ്രാവിഡിൻെറ നേതൃത്വത്തിൽ ലോകകപ്പിൽ ടീം ദയനീയ പ്രകടനം നടത്തിയതും ഇതേ സമയത്തായിരുന്നു.

ഗാംഗുലിക്കെതിരെ ഇപ്പോൾ പുതി യ ആരോപണവുമായി എത്തിയിരിക്കുകയാണ് ചാപ്പൽ. “ഗാംഗുലിക്ക് ടീമിൻെറ ക്യാപ്റ്റനായി തുടരുകയെന്നത് മാത്രമായിരുന്നു താൽപര്യം. സ്വന്തം ബാറ്റിങ് ശരിയാക്കാൻ ഒന്നും ചെയ്യാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ക്യാപ്റ്റനായി എല്ലാം നിയന്ത്രിക്കാൻ വേണ്ടി മാത്രമാണ് ശ്രമിച്ചത്,”  എന്നും ചാപ്പൽ പറഞ്ഞു.

Top