ധോനി ഇന്ത്യന്‍ ക്രിക്കറ്റിലെ യഥാര്‍ഥ ചാമ്പ്യന്‍; വിരമിക്കുന്നതിനെക്കുറിച്ച് ചോദിച്ചില്ല; സൗരവ്

ന്യൂഡല്‍ഹി: എം.എസ്. ധോനി ക്യാപ്റ്റന്‍ വിരാട് കോലിയുമായും സെലക്ടര്‍മാരുമായും ഭാവികാര്യങ്ങള്‍ ചര്‍ച്ചചെയ്തിട്ടുണ്ടെന്ന് ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി. ധോനി ഇന്ത്യന്‍ ക്രിക്കറ്റിലെ യഥാര്‍ഥ ചാമ്പ്യനാണ്. മറ്റൊരു ധോനിയെ സമീപഭാവിയിലൊന്നും ഇന്ത്യയ്ക്ക് കിട്ടാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇന്ത്യന്‍ ടീമിലേക്കുള്ള ധോനിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ മറുപടി ഗാംഗുലി നല്‍കിയതുമില്ല. ഇനി കളിക്കണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങളെല്ലാം അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. വിരമിക്കുന്നതിനെക്കുറിച്ച് ഞാന്‍ ധോനിയോട് ചോദിച്ചിട്ടില്ല ഗാംഗുലി വ്യക്തമാക്കി. അതിനപ്പുറം ഇക്കാര്യം ഒരു ചര്‍ച്ചയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Top