കൊല്‍ക്കത്ത: ഇന്‍സ്റ്റാഗ്രാമില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ വിമര്‍ശിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ട് അക്കൗണ്ട് തന്റെയല്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ആ അക്കൗണ്ടില്‍ പ്രജരിക്കുന്ന പോസ്റ്റുകള്‍ തന്റെ അഭിപ്രായമാണെന്ന് കരുതി ആരാധകര്‍ തെറ്റിദ്ധിരിക്കുകയാണെന്നും ഗാംഗുലി ട്വീറ്ററില്‍ കുറിച്ചു.
പരസ്യമായി ഗാംഗുലി ഇതിനെക്കുറിച്ച് പ്രതികരിച്ചതോടെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അക്കൗണ്ട് അപ്രത്യക്ഷമായി. ടീമില്‍ ഇടയ്ക്കിടെ മാറ്റം വരുത്തുന്നത് കോഹ് ലി ഉപേക്ഷിക്കണമെന്നായിരുന്നു പോസ്റ്റിലെ ഉള്ളടക്കം. ബ്രഹ്മിംഗാമിലെ ടെസ്റ്റില്‍ പരാജയപ്പെട്ടതിനു ശേഷമായിരുന്നു ഇങ്ങനെയൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത് ചര്‍ച്ചക്ക് ഇടയാക്കുകയും ചെയ്തു.
31 റണ്‍സിനാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ പരാജയം വരിച്ചത്.ക്യാപ്റ്റന്‍ കോഹ്ലി ഒഴികെയുള്ള ബാറ്റ്സ്മാന്മാരുടെ പ്രകടനം മോശമായതാണ് മത്സരത്തില്‍ ടീമിന് തിരിച്ചടിയാത്.