ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ തള്ളി സൗരവ് ഗാംഗുലി

ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ തള്ളി ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. താൻ വളരെ സാധാരണ രീതിയിലുള്ള ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണെന്നും മറ്റൊന്നും ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗാംഗുലിയുടെ വെളിപ്പെടുത്തൽ.

“എന്റെ ജോലിയുമായി ഞാൻ മുന്നോട്ടുപോകുന്നു. കൊൽക്കത്തയിൽ വളരെ സാധാരണമായ ഒരു ജീവിതമാണ് ഞാൻ നയിക്കുന്നത്. ആളുകളെ കാണുന്നു, അവരോട് സംസാരിക്കുന്നു, അവരുമായി സമയം ചെലവഴിക്കുന്നു. അതാണ് എൻ്റെ പ്രകൃതം. അങ്ങനെയാണ് ഞാൻ. വളരെ സൗഹൃദപരമായി ഇടപെടുന്ന ഒരാളാണ് ഞാൻ”.ഗാംഗുലി വ്യക്തമാക്കി.

 

Top