വിരാട് കോലിയുടെ പ്രഖ്യാപനം ഭാവി മുന്നില്‍കണ്ടുകൊണ്ട്: സൗരവ് ഗാംഗുലി

sourav-ganguly

മുംബൈ: ടി 20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടി 20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വിരമിക്കുമെന്ന വിരാട് കോഹ്ലിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ച് ബിസിസിഐ പ്രസിഡന്റ സൗരവ് ഗാംഗുലി. കോലിയുടെ ഇന്ത്യന്‍ ക്രിക്കറ്റിന് മുതല്‍ക്കൂട്ടാണെന്ന് പറഞ്ഞ ഗാംഗുലി മൂന്ന് ഫോര്‍മാറ്റിലും ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച നായകനാണ് അദ്ദേഹമെന്നും പറഞ്ഞു.

ഭാവി മുന്നില്‍ക്കണ്ടാണ് കോലിയുടെ പ്രഖ്യാപനം. ടി20 ക്യാപ്റ്റനെന്ന നിലയില്‍ കോലി പുറത്തെടുത്ത മികവിന് അദ്ദേഹത്തോട് നന്ദി പറയുന്നു. വരാനിരിക്കുന്ന ലോകകപ്പില്‍ കോലിക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു. ഇന്ത്യക്കായി തുടര്‍ന്നും അദ്ദേഹം റണ്‍സടിച്ചുകൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു ഗാംഗുലി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ യുഎഇയില്‍ നടക്കുന്ന ടി 20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടി 20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വിരമിക്കുമെന്ന് വിരാട് കോഹ്ലി വ്യാഴാഴ്ച സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ടെസ്റ്റ്, ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയെ നയിക്കുന്നത് തുടരുമെന്നും കോലി അറിയിച്ചു.

Top