സൗരവ് ഗാംഗുലിയുടെ ബയോപിക്ക് ഒരുങ്ങുന്നു; നടന്‍ റണ്‍ബീര്‍ കപൂര്‍!

ന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും നിലവില്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ബയോപിക്ക് ഒരുങ്ങുന്നു. ലവ് ഫിലിംസ് ആണ് മുന്‍ നായകന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തിക്കുക. സൗരവ് ഗാംഗുലി തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വിവരം പങ്കുവച്ചത്. ചിത്രത്തിന്റെ മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ജൂലൈയില്‍ തന്നെ ഗാംഗുലി ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയിരുന്നു. താന്‍ ബയോപിക്കിന് അനുവാദം നല്‍കിയെന്നും ചിത്രം ഹിന്ദിയിലാവും നിര്‍മ്മിക്കുക എന്നും ഗാംഗുലി പറഞ്ഞു. ന്യൂസ് 18നോടായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

”അതെ, ഞാന്‍ ബയോപിക്ക് നിര്‍മ്മിക്കാന്‍ സമ്മതം നല്‍കിയിട്ടുണ്ട്. ഹിന്ദിയിലാവും ചിത്രം നിര്‍മ്മിക്കുക. പക്ഷേ, ഇപ്പോള്‍ സംവിധായകന്‍ ആരെന്ന് വെളിപ്പെടുത്താനാവില്ല. എല്ലാം തീരുമാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ കൂടി വേണം.”- ഗാംഗുലി പറഞ്ഞു.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്‍ബീര്‍ കപൂര്‍ ആവും ഗാംഗുലിയായി വേഷമിടുക. 200-250 കോടി രൂപ ബഡ്ജറ്റിലാവും സിനിമയുടെ നിര്‍മ്മാണം.

 

Top