ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരെ നിര്‍ദേശിച്ച് സൗരവ് ഗാംഗുലി

test-series

ഗസ്റ്റ് ഒന്നിന് ഇംഗ്ലണ്ടിലെ എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരെ നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി. മുരളി വിജയ്- കെ എല്‍ രാഹുല്‍ എന്നിവരെ ഓപ്പണിംഗ് ബാറ്റിനായി അയക്കുന്നതാണ് ടീമിന്റെ വിജയത്തിന് നല്ലതെന്നാണ് തന്റെ പക്ഷമെന്ന് ഗാംഗുലി പറഞ്ഞു.

ഓസ്‌ട്രേലിയയിലെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കൂടിയായ ഗാംഗുലി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

ഏകദിന മത്സരങ്ങളില്‍ ശിഖര്‍ ധവാന്‍ വളരെ നല്ല പ്രകടനമാണ് കാഴ്ചവെച്ചത് എന്നാല്‍ അദ്ദേഹത്തെ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണിംഗില്‍ ഇറക്കിയാല്‍ ഒരു പക്ഷെ അദ്ദേഹത്തിന് വേണ്ട വിധം കളിക്കാനാവില്ല എന്നാണ് കരുതുന്നത്. എസ്‌ക്‌സിനെതിരെയുള്ള സന്നാഹ മത്സരങ്ങളില്‍ ആദ്യ ഓവറില്‍ തന്നെ ശിഖര്‍ പുറത്താവുകയായിരുന്നു, അതേസമയം മുരളി വിജയും രാഹുലും ചേര്‍ന്ന് അര്‍ദ്ധ സെഞ്ച്വറിയാണ് മത്സരത്തില്‍ നേടിയതെന്നും സൗരവ് ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Top