സൗരവ് ഗാംഗുലി ബി സി സി ഐ പ്രസിഡന്റാകുമെന്ന് സൂചന

sourav-ganguly

ബി സി സി ഐ യുടെ പ്രസിഡന്റായി സൗരവ് ഗാംഗുലി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോധ കമ്മിറ്റി റിപ്പോര്‍ട്ടും സുപ്രീം കോടതി ഉത്തരവുകളുമാണ് കോഴ വിവാദത്തെ തുടര്‍ന്ന് പ്രതിച്ഛായ നഷ്ടമായ ഇന്ത്യന്‍ ടീമിനെ ലോകകപ്പ് ഫൈനല്‍വരെ എത്തിച്ച ദാദയുടെ പുതിയ ഇന്നിംഗ്സിന് സഹായകരമാകുക. ബിസിസിഐ യില്‍ ഇപ്പോള്‍ ഉള്ള താരങ്ങള്‍ സൗരവിന്റെ വരവിനെ അനുകൂലിക്കുന്നവരാണ്.

ബോര്‍ഡിന്റെ തലപ്പത്ത് നിന്ന് രാഷ്ട്രീയ നേതാക്കളെ സുപ്രീ കോടതി നീക്കിയിരുന്നു. അധ്യക്ഷ പദത്തില്‍ മുന്‍ താരങ്ങള്‍ വരുന്നതിനെയാണ് സുപ്രീം കോടതി പിന്‍തുണയ്ക്കുന്നത്. നിലവില്‍ ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്, ബിസിസിഐ ടെക്‌നിക്കല്‍ കമ്മിറ്റി, ഉപദേശക സമിതി, ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ എന്നിവയില്‍ അംഗമാണ്.

‘പ്രസിഡന്റ് സ്ഥാനത്തേക്ക് വേറെയാരും മത്സരിക്കാത്ത സാഹചര്യത്തില്‍ താന്‍ മത്സരിക്കുമെന്നാണ്’ ഗാംഗുലി വാര്‍ത്തകളോട് പ്രതികരിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുന്നതിനും സാധ്യത വിരളമാണ്.

Top