സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായി ഇന്ന് ചുമതലയേല്‍ക്കും

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായി ഇന്ന് ചുമതലയേല്‍ക്കും. ബി.സി.സി.ഐയുടെ പ്രസിഡന്റാവുന്ന 39മത്തെ ആളാണ് സൗരവ് ഗാംഗുലി.

33 മാസത്തെ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റര്‍സിന്റെ ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റാവുന്നത്. ബി.സി.സി.ഐയുമായി ബന്ധപ്പെട്ട് ആറ് വര്‍ഷമായി പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ ഗാംഗുലി പ്രസിഡന്റായി അടുത്ത ജൂലൈ വരെ മാത്രമാണ് നില്‍ക്കാനാവുക.

പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായാണ് ബിസിസിഐ സെക്രട്ടറി.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ ജയേഷ് ജോര്‍ജ് ബി.സി.സി.ഐ.യുടെ ജോയന്റ് സെക്രട്ടറി. എസ്.കെ നായര്‍, ടി.സി. മാത്യു എന്നിവരാണ് ഇതിന് മുന്‍പ് ബി.സി.സി.ഐയില്‍ ഭാരവാഹികളായ മലയാളികള്‍.

Top