2019 ലോകകപ്പ് ജയം കോലി ജഴ്‌സിയൂരി ആഘോഷിക്കും: ഗാംഗുലി

ന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പുകഴ്ത്തി മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കുമെതിരെ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

”2014ല്‍ ഇംഗ്ലണ്ടില്‍ നന്നായി കളിക്കാന്‍ പാടുപെടുന്ന കോലിയെയാണ് കണ്ടത്. എന്നാല്‍ വെറും ആറ് മാസത്തിനുള്ളില്‍ ഓസ്‌ത്രേലിയയില്‍ നടന്ന നാല് ടെസ്റ്റില്‍ നാല് സെഞ്ച്വറികളാണ് കോലി നേടിയത്. ഓസ്‌ട്രേലിയയില്‍ ഇത്ര നന്നായി കളിക്കുന്ന മറ്റൊരു ഇന്ത്യന്‍ താരത്തെയും ഞാന്‍ കണ്ടിട്ടില്ല”; ഗാംഗുലി പറഞ്ഞു.

2019ലെ ലോകകപ്പ് ജയം കോലി ജഴ്‌സിയൂരി ആഘോഷിക്കുമെന്നാണ് ഗാംഗുലി പറയുന്നത്. ഓക്‌സ്‌ഫോഡ് തെരുവിലൂടെ ജഴ്‌സിയില്ലാതെ ട്രോഫിയുമായി ഓടുന്ന കോലിയെക്കണ്ടാല്‍ അത്ഭുതപ്പെടാനില്ല.

2002ല്‍ നാച്ച്‌വെസ്റ്റ് സീരീസ് ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ശേഷം ജഴ്‌സിയൂരിയുള്ള ഗാംഗുലിയുടെ ആഘോഷം ക്രിക്കറ്റ് പ്രേമികള്‍ മറക്കാനിടയില്ല.

Top