അറിയാവുന്നതില്‍ ഏറ്റവും മഹാനായ മനുഷ്യന്‍, ഒരേയൊരു രാജാവ്; സൗന്ദര്യ രജനീകാന്ത്

soundarya

ഫാദേഴ്‌സ് ഡേയില്‍ രജനീകാന്തിനെ രാജാവ് എന്ന് വിശേഷിപ്പിച്ച് മകള്‍ സൗന്ദര്യ. രജനിയുടെ ഒരു പഴയകാല ചിത്രം പങ്കുവെച്ചുകൊണ്ടാണ് സൗന്ദര്യ ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘എനിക്ക് അറിയാവുന്നതില്‍ വെച്ച് ഏറ്റവും മഹാനായ മനുഷ്യന്‍. ഒരേയൊരു രാജാവ്. പറയുന്നത് എന്താണോ അതിനനുസരിച്ച് ജീവിക്കുന്നയാള്‍. ഈ രാജാവിന്റെ മകളായി ജനിച്ചതില്‍ എല്ലായ്‌പ്പോഴും ഞാന്‍ അഭിമാനിക്കുന്നു. അതെ ഞാനൊരു രാജകുമാരിയാണ്’. സൗന്ദര്യ ട്വിറ്ററില്‍ കുറിച്ചു.

Top