ശബ്ദരേഖ; സ്വപ്‌ന സുരേഷിനെ ഉടന്‍ ചോദ്യം ചെയ്യില്ല

തിരുവനന്തപുരം: ശബ്ദരേഖ വിവാദത്തില്‍ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നത് വൈകും. സ്വപ്ന കസ്റ്റഡിയിലായതിനാല്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ല. ക്രൈംബ്രാഞ്ച് കോടതിയില്‍ നിന്ന് അനുമതി വാങ്ങണമെന്നും കസ്റ്റംസ് വ്യക്തമാക്കി. കസ്റ്റംസ് നല്‍കിയ മറുപടി ജയില്‍ വകുപ്പ് ക്രൈംബ്രാഞ്ചിനെ അറിയിച്ചു.

സ്വപ്നയുടെ മൊഴി രേഖപ്പെടുത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തിലാണ് ജയില്‍ വകുപ്പ് കസ്റ്റംസിന്റെ അനുമതി തേടിയിരുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കൊഫ പോസ പ്രതിയായതിനാലാണ് സ്വപ്നയുടെ മൊഴി രേഖപ്പെടുത്താന്‍ ജയില്‍ വകുപ്പ് കൊച്ചി എന്‍ഐഎ കോടതിയുടെയുടെയും കസ്റ്റംസിന്റെയും അനുമതി തേടിയത്.

Top