പോക്കറ്റില്‍ ഒതുങ്ങും വിധം കുഞ്ഞന്‍ പവര്‍ബാങ്കുമായി സൗണ്ട് വണ്‍; വില 999 രൂപ

ഹോങ് കോങ് കമ്പനിയായ സൗണ്ട് വണ്‍ പുതിയ പവര്‍ബാങ്ക് വിപണിയില്‍ അവതരിപ്പിച്ചു. ഗുണമേന്മയുള്ള ലിഥിയം പോളിമര്‍ സെല്ലുകള്‍ ഉപയോഗിച്ചാണ് ഈ പവര്‍ബാങ്ക് നിര്‍മിച്ചിരിക്കുന്നത്. പോക്കറ്റില്‍ ഒതുങ്ങും വിധം പരമാവധി വലിപ്പം കുറച്ചാണ് പവര്‍ബാങ്കിന്റെ രൂപകല്‍പന എന്നതാണ് ഇതിന്റെ സവിശേഷത.

മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്‍, പോര്‍ട്ടബിള്‍ സ്പീക്കറുകള്‍ ഉള്‍പ്പടെയുള്ളവ റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന 10000 എംഎഎച്ച് സൗണ്ട് വണ്‍ 1003 പവര്‍ബാങ്കാണിത്. മൈക്രോ യുഎസ്ബി വഴി ചാര്‍ജ് ചെയ്യുന്ന 1003 പവര്‍ബാങ്ക് ആറ് മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാനാവും.ചാര്‍ജ് നില അറിയാന്‍ എല്‍ഇഡി ഇന്‍ഡിക്കേറ്ററുകളും പവര്‍ബാങ്കിന് നല്‍കിയിട്ടുണ്ട്.

രണ്ട് ഔട്ട്പുട്ട് സോക്കറ്റുകള്‍ പവര്‍ബാങ്കിനുണ്ടാവും.ഇതില്‍ ഒരു ഔട്ട് പുട്ട് വഴി DC 5V-1A ചാര്‍ജ് പുറത്തുവിടും. രണ്ടാമത്തേതില്‍ DC 5V -2.1 A ചാര്‍ജ് പുറത്തുവിടാനാവും.

999 രൂപ വിലയുളള പവര്‍ ബാങ്ക് കറുപ്പ്, വെള്ള എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് വിപണിയിലെത്തുക.ആമസോണിലും ലഭ്യമാണ് . പവര്‍ബാങ്കിന് ഒരു വര്‍ഷത്തെ വാറന്റിയും സൗണ്ട് വണ്‍ ഉറപ്പുനല്‍കുന്നു.

Top