മൈക്രോഫോണ്‍ സൗകര്യത്തോടെ സൗണ്ട് വണ്‍ പുതിയ ബ്ലൂടൂത്ത് വയര്‍ലെസ് ഹെഡ്ഫോണ്‍ അവതരിപ്പിച്ചു

മൈക്രോഫോണ്‍ സൗകര്യത്തോടെ പുതിയ വി9 ബ്ലൂടൂത്ത് വയര്‍ലെസ് ഹെഡ്ഫോണുമായി സൗണ്ട് വണ്‍ ഇന്ത്യന്‍. ബ്ലൂടൂത്ത് 5.0 സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ്ഫോണില്‍ 33 അടി ദൂരപരിധി ലഭ്യമാവും.

രണ്ട് മണിക്കൂറു കൊണ്ട് ഹെഡ്സെറ്റ് ബാറ്ററി ഫുള്‍ ചാര്‍ാജകും. ഇത് എട്ട് മണിക്കൂര്‍ നേരം ഉപയോഗിക്കാനാവും.

വയര്‍ലെസ് ആയും അല്ലാതെയും ഉപയോഗിക്കാനാവും എന്നതാണ് ഈ ഹെഡ്സെറ്റിന്റെ സവിശേഷത. അതായത് ഹെഡ്സെറ്റിനൊപ്പം ലഭിക്കുന്ന 1.5 എംഎം ഓഡിയോ കേബിള്‍ ഉപയോഗിച്ച് ഹെഡ്സെറ്റ് ഉപയോഗിക്കാം. ഈ സമയത്ത് ഹെഡ്സെറ്റിലെ ബാറ്ററി ചാര്‍ജ് വേണ്ടി വരില്ല.

സ്മാര്‍ട്ഫോണിന് പുറമെ, ലാപ്ടോപ്പുകള്‍, ടാബ് ലെറ്റ്, പിസി എന്നിവയിലെ ബ്ലൂടൂത്തുമായും ഹെഡ്സെറ്റ് ബന്ധിപ്പിക്കാനാവും.

Top