സൗമ്യ സന്തോഷിന് ഓണററി പൗരത്വം നൽകാൻ ഇസ്രയേൽ

സ്രയേലിൽ ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യ സന്തോഷിന് ഓണററി പൗരത്വം നൽകാൻ ഇസ്രയേൽ .‘ സൗമ്യ ഓണററി പൗരത്വത്തിന് അർഹയാണെന്ന് ഇസ്രയേൽ എംബസി ഡപ്യൂട്ടി ചീഫ് .ഇസ്രയേലിലെ ജനങ്ങൾ വിശ്വസിക്കുന്നു, അവർ അവളെ അവരിൽ ഒരാളായാണ് കാണുന്നത് ‘. ഇസ്രയേൽ ദേശീയ ഇൻഷുറൻസ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. സൗമ്യയുടെ മകനെ ഇസ്രയേൽ സംരക്ഷിക്കുമെന്നും ഇസ്രയേൽ എംബസി ഡപ്യൂട്ടി ചീഫ് പറഞ്ഞു.

സൗമ്യ സന്തോഷിന്റെ കുടുംബവുമായി ദിവസങ്ങൾക്ക് മുൻപ് ഇസ്രയേൽ പ്രസിഡന്റ് റുവെൻ റിവ്ലിൻ സംസാരിച്ചിരുന്നു . ടെലിഫോണിലൂടെയാണ് റിവ്‌ലിൻ സൗമ്യയുടെ ഭർത്താവ് സന്തോഷുമായും മറ്റ് കുടുംബാംഗങ്ങളുമായും ബന്ധപ്പെട്ടത്. ഇസ്രയേൽ ഒറ്റക്കെട്ടായി സൗമ്യയുടെ കുടുംബത്തിനൊപ്പമുണ്ടെന്ന് അന്ന് അദ്ദേഹം കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു.

ഇസ്രയേല്‍ ജനങ്ങള്‍ സൗമ്യയെ ഒരു മാലാഖയായാണ് കണ്ടിരുന്നതെന്നും, കുടുംബത്തിന് ഇസ്രയേല്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുന്നതായും ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ ജൊനാദന്‍ സട്കയും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സൗമ്യയ്ക്ക് ആദരവായി ഓണററി പൗരത്വം നൽകാനുള്ള തീരുമാനം ഇസ്രയേൽ എംബസി ഡപ്യൂട്ടി ചീഫ് റോണി യെഡിഡിയ അറിയിച്ചത്.

ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കവെയാണ് സൗമ്യ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.സൗമ്യ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന ഇസ്രയേലിലെ അഷ്‌കെലോണ്‍ നഗരത്തിലെ വീടിനു മുകളില്‍ റോക്കറ്റ് പതിക്കുകയായിരുന്നു.

 

Top