ഗോവിന്ദച്ചാമിയുടെ മരണം മാത്രമാണ് ആഗ്രഹം,നീതി കിട്ടുന്നതുവരെ പോരാടും;സൗമ്യയുടെ അമ്മ

തൃശൂര്‍: സൗമ്യ വധക്കേസ് തിരുത്തല്‍ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നിന്നു നീതി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് സൗമ്യയുടെ അമ്മ സുമതി.

എവിടെയാണ് പിഴവ് പറ്റിയതെന്ന് മനസ്സിലാവുന്നില്ല. ഗോവിന്ദച്ചാമിയുടെ മരണം മാത്രമാണ് ആഗ്രഹം. എല്ലാവരും എനിക്കൊപ്പം നിന്നു. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല. നീതി കിട്ടുന്നതുവരെ പോരാടുക തന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു.

സര്‍ക്കാര്‍ തനിക്കൊപ്പം നിന്ന് ഒരുപാട് സഹായിച്ചു. ഇനിയും നീതികിട്ടാന്‍ ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും സുമതി പറഞ്ഞു.

Top