സൗമ്യയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ന്യൂഡല്‍ഹി: ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. എയര്‍ ഇന്ത്യ വിമാനത്തിലാണ് എത്തിച്ചത്. നെടുമ്പാശേരി വിമാനത്താവളിത്തില്‍ എത്തിയ സൗമ്യയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹവുമായി ആംബുലന്‍സ് ഇടുക്കിയേക്ക് യാത്ര തിരിച്ചു.

ഇസ്രയേലില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഇന്ത്യയില്‍ എത്തിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ കൊച്ചിയിലേക്ക് എത്തിച്ചു. നാളെ ഉച്ച കഴിഞ്ഞു കീരിത്തോട് നിത്യസഹായമാതാ പള്ളിയിലാണു സംസ്‌കാരം.

Top