SOUMYA MURDER; SUPREME COURT AGAINEST PROSECUTION

SOUMYA MURDER

ഡല്‍ഹി :സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷനാണ് വീഴ്ച പറ്റിയതെന്ന് സുപ്രീംകോടതി. സാക്ഷി മൊഴി വിശ്വാസത്തിലെടുത്താണ് പ്രതി ഗോവിന്ദ ചാമിയുടെ വധശിക്ഷ റദ്ദാക്കിയത്.

ഒരാളെ തൂക്കിലേറ്റണമെങ്കില്‍ 101 ശതമാനം തെളിവ് വേണമെന്നും കോടതി അഭിപ്രായപ്പെട്ടു.

സംശയത്തിന്റെ കണികയെങ്കിലും ഉണ്ടെങ്കില്‍ വധശിക്ഷ നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

വിചാരണ വേളയില്‍ ഹാജരാക്കിയ തെളിവുകള്‍ വിശ്വസിക്കണമോ, അതോ ഡോക്ടറുടെ അഭിപ്രായം വിശ്വസിക്കണമോ അതുമല്ലെങ്കില്‍ സാക്ഷി മൊഴി വിശ്വസിക്കണമോയെന്നും കോടതി ആരാഞ്ഞു.

സൗമ്യ ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ടന്നാണ് രണ്ട് സാക്ഷികള്‍ മൊഴി നല്‍കിയത്. ഈ മൊഴികള്‍ എങ്ങനെ വിശ്വസിക്കാതിരിക്കുമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, കോടതിക്ക് കൃത്യമായ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രോസിക്യൂഷനും സൗമ്യയുടെ അമ്മയുടെ അഭിഭാഷകനും സമയം ആവശ്യപ്പെട്ടു. 17ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കേസ് വീണ്ടും പരിഗണിക്കും.

പ്രോസിക്യൂഷന്‍ കൊണ്ടുവന്ന രേഖകള്‍ കളവെന്ന് അഡ്വ ബി. എ. ആളൂര്‍ പറഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകരുടെ വീഴ്ച അന്വേഷിക്കണമെന്ന് സൗമ്യയുടെ അമ്മ സുമതി ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്‍കിയ പുനഃപരിശോധനാ ഹര്‍ജികളിലാണ് സുപ്രീംകോടതി പരാമര്‍ശം.

ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗൊയ്, യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചത്.

ഗോവിന്ദച്ചാമിയുടെ കൊലക്കുറ്റവും വധശിക്ഷയും പുനസ്ഥാപിക്കണമെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെയും സൗമ്യയുടെ അമ്മ സുമതിയുടെയും ആവശ്യം.

Top