സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു.

ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അടക്കം ആറ് ജഡ്ജിമാര്‍ സുപ്രീംകോടതി ചേംബറിലാണ് തിരുത്തല്‍ഹര്‍ജി പരിഗണിച്ചത്.

ഉത്തരവ് ഇന്ന് വൈകുന്നേരമോ, നാളെ രാവിലെയോ പുറത്തുവരുമെന്നാണ് സൂചന. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഗോവിന്ദച്ചാമിക്കെതിരെയുളള കൊലക്കുറ്റവും വധശിക്ഷയും റദ്ദാക്കിയ വിധി പുന:പരിശോധിക്കണമെന്ന ഹര്‍ജിയും തളളിയതിനെ തുടര്‍ന്നാണ് സംസ്ഥാനസര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Top