ഇന്ത്യക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്

സൗദി അറേബ്യ: ഇന്ത്യക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി. റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിനാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ആശംസ സന്ദേശം അയച്ചത്.

സ്വന്തം പേരിലും സൗദി ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും പേരിലും ഇന്ത്യന്‍ പ്രസിഡന്റിനും ജനതക്കും ക്ഷേമാരോഗ്യം നേരുകയും ഊഷ്മളമായ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു എന്നായിരുന്നു സല്‍മാന്‍ രാജാവ് അയച്ച സന്ദേശം.

Top