സൗദിയില്‍ പുതിയ മ്യൂസിയങ്ങള്‍ ഒരുങ്ങുന്നു; നൂറ് കോടി ചിലവില്‍

സൗദി: നൂറ് കോടി ചിലവില്‍ പുതിയ മ്യൂസിയങ്ങള്‍ ആരംഭിക്കാനൊരുങ്ങി സൗദി ഭരണകൂടം. ഇസ്ലാമിക ചരിത്ര കേന്ദ്രങ്ങളുടെ സംരക്ഷണമാണ് സൗദി ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഇതിനായി 12 മ്യൂസിയങ്ങളാണ് സൗദിയില്‍ ഒരുങ്ങുന്നത്. നാഷണല്‍ മ്യൂസിയത്തിന്റെ ആദ്യഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങളും ആരംഭിക്കുന്നുണ്ട്. ഇതിലേക്കായി 25 കോടി റിയാലിന്റെ ചെലവാണ് പ്രതീക്ഷിക്കുന്നത്. അഞ്ചര കോടി റിയാലിന്റെ ചെലവില്‍ നിര്‍മ്മിക്കുന്ന ഹിജാസ് റെയില്‍വെ മ്യൂസിയത്തിന്റെ വികസനവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.

Top