ആരോഗ്യ പരിചരണം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ക്ക് സല്‍മാന്‍ രാജാവിന്റെ അംഗീകാരം

സൗദി : സൗദിയില്‍ ആരോഗ്യ പരിചരണം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ക്ക് സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കി. ആരോഗ്യ കൗണ്‍സില്‍ കൈ കൊണ്ട തീരുമാനങ്ങള്‍ക്കാണ് സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കിയത്.

ആരോഗ്യ സംരക്ഷണ മേഖലകള്‍ മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം. റെഡ് ക്രസന്റുകള്‍ വഴിയെത്തുന്ന ഹൃദ്രോഗികളെ നിരസിക്കാന്‍ പാടുള്ളതല്ല. അത്തരം കേസുകള്‍ പരിഗണിക്കാനാവും വിധം ആരോഗ്യ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഓങ്കോളജി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഹബ്ബ് ആന്റ് സ്പോക്ക് സഹകരണ പദ്ധതി നടപ്പിലാക്കും. അതിനായി രാജ്യത്തെ സ്‌പെഷ്യലൈസ്ഡ് ആശുപത്രികള്‍ക്കും മെഡിക്കല്‍ സിറ്റികള്‍ക്കും നിര്‍ദ്ധേശം നല്‍കിയിട്ടുണ്ട്.

വിവിധ മേഖലകളിലെ ഓങ്കോളജി യൂണിറ്റുകളെ സ്‌പെഷ്യലൈസ്ഡ് ആശുപത്രികളിലേക്ക് ബന്ധിപ്പിക്കും. സ്‌പെഷ്യലൈസ്ഡ് ആശുപത്രികളില്‍ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും സൗകര്യമൊരുക്കും.

ആരോഗ്യരംഗത്തെ സേവനങ്ങള്‍ മികവുറ്റതാക്കാന്‍ വിവിധ പദ്ധതികളാണ് സൗദി ഹെല്‍ത്ത് കൗണ്‍സില്‍ സമര്‍പ്പിച്ചത്.

Top