soudi – gunshoot – indian killed

റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഒരു ബഹ്‌റിന്‍ ഭീകരനെ പിടികൂടുന്നതിനു നടത്തിയ സുരക്ഷാ നീക്കത്തിനിടയില്‍ ഉന്നംമാറി വെടികൊണ്ട് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു.

ഉത്തര്‍പ്രദേശിലെ ബഹ്‌റെയ്ച്ചില്‍ സ്വദേശിയായ മുഹമ്മദ് ഒവയ്‌സാണ് കൊല്ലപ്പെട്ടത്. സുരക്ഷാ സേനയും ഭീകരനും തമ്മില്‍ നടന്ന വെടിവയ്പിനെ തുടര്‍ന്ന് ഒരു മുറിക്കുള്ളില്‍ അഭയം തേടിയതാണ് ഒവയ്‌സും മറ്റ് മൂന്നു പേരും.

ഇതിനിടയില്‍ ഉന്നം തെറ്റി മുറിക്കുള്ളിലേക്ക് വന്ന വെടിയുണ്ട കൊണ്ടാണ് ഒവയ്‌സ് മരിച്ചത് . മറ്റ് മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

അല്‍ അവാമിയ നഗരത്തിലെ ഒരു ഫാമില്‍ പല ഭീകരപ്രവര്‍ത്തനങ്ങളിലും പങ്കാളിയായ ബഹ്‌റിന്‍ സ്വദേശി അലി മൊഹമൂദ് അലി അബ്ദുള്ളയെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെടിവയ്പ്പ് നടന്നത്. തന്നെ പിടികൂടാനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെിരെ അലി വെടിയുതിര്‍ക്കുകയായിരുന്നു.

അതേ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെയ്പ്പില്‍ അയാള്‍ കൊല്ലപ്പെട്ടു. ഒരു മെഷീന്‍ ഗണ്ണും, ഒരു തോക്കും അയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ സൗദി അധികൃതര്‍ ഒവയ്‌സിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു കണ്ടെത്തലും നടത്തിയിട്ടില്ല.

Top