സൗദി അറേബ്യയില്‍ ഒരു മാസത്തിനുള്ളില്‍ പിടിയിലായത് 65 ഭീകരര്‍

terrorists

റിയാദ്: സൗദി അറേബ്യയില്‍ ഒരു മാസത്തിനകം 65 ഭീകരരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഇതില്‍ 46 പേര്‍ സ്വദേശികളാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അതിനിടെ സുരക്ഷാ സേനക്ക് നേരെ ഇന്നലെ നടന്ന വെടിവെപ്പില്‍ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം യെമന്‍, സിറിയ, പാക്കിസ്ഥാന്‍, എത്യോപ്യ, ബഹ്‌റൈന്‍, ഇറാഖ്, മൊറോക്കൊ, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുളള 65 ഭീകരരാണ് സൗദിയില്‍ അറസ്റ്റിലായത്. തീവ്രവാദ കേസുകളില്‍ രാജ്യത്ത് 5402 പേരാണ് കസ്റ്റഡിയിലുളളതെന്നും ഇതില്‍ 14 പേര്‍ ഇന്ത്യക്കാരാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

Top