സൗദിയില്‍ വിമാനത്താവളത്തില്‍ തീപിടുത്തം; ഗോഡൗണ്‍ കത്തി നശിച്ചു

ജിദ്ദ: സൗദിയിലെ വിമാനത്താവളത്തില്‍ തീ പിടുത്തം. എയര്‍പോട്ട് ഗോഡൗണിലാണ് തീ പടര്‍ന്നത്. കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെ സ്വകാര്യ കമ്പനി ഗോഡൗണിലാണ് സംഭവം. അഗ്‌നിശമന സേന ഇടപെടല്‍ നടത്തിയത് വന്‍ അപകടം ഒഴിവാക്കി. സേന മണിക്കൂറുകളെടുത്താണ് തീയണച്ചത്.

ആളപായമൊന്നും ഇല്ലെങ്കിലും വന്‍ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. അഗ്‌നിബാധ വിമാന സര്‍വീസുകളെ ബാധിച്ചില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തീ പടരാനുള്ള കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.

Top