സൗദി വിമാനത്താവളത്തിലുണ്ടായ ആക്രണം; പരിക്കേറ്റവരില്‍ ഇന്ത്യക്കാരും

റിയാദ്: സൗദി വിമാനത്താവളത്തില്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ഇന്ത്യക്കാരും. സൗദി അബ്ഹ വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം 21 ആയി ഉയര്‍ന്നു. ഇതില്‍ നാല് ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ആക്രമണത്തില്‍ ഒരു സിറിയന്‍ പൗരന്‍ മരിച്ചിരുന്നു.

ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്. ഡിപ്പാര്‍ച്ചര്‍ ഗേറ്റിന് സമീപത്തെ പാര്‍ക്കിംഗ് ഏരിയയിലുള്ള ഭക്ഷണശാലയിലാണ് ആക്രമണമുണ്ടായത്. വിമാനത്താവളത്തിലേക്ക് വന്ന വാഹനങ്ങളും തകര്‍ന്നിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റ ഇന്ത്യക്കാരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ആക്രമണം നടത്തിയതായി ഹൂതികള്‍ സ്ഥിരീകരിച്ചിരുന്നു.

Top