സൗദി എയര്‍ലൈന്‍സിന്റെ വിദേശ സര്‍വീസ് പുനരാരംഭിക്കുന്നു

റിയാദ്: രാജ്യത്ത് കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച സൗദി എയര്‍ലൈന്‍സിന്റെ വിദേശ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഇന്ത്യയില്‍ കൊച്ചി, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് സര്‍വീസുള്ളത്.

സൗദി എയര്‍ലൈന്‍സിന് ലോകത്താകമാനം 33 സ്ഥലങ്ങളിലേക്ക് സര്‍വീസുണ്ട്. കേരളത്തില്‍ കൊച്ചിയിലേക്കു മാത്രമാണ് സര്‍വീസുള്ളത്. ഏഷ്യയില്‍ മൊത്തം 13 സ്ഥലങ്ങളിലേക്കും മധ്യപൗരസ്ത്യ മേഖലയില്‍ ആറിടങ്ങളിലേക്കും സര്‍വീസ് നടത്തും.

യൂറോപ്പിലും അമേരിക്കയിലുമായി എട്ട് വിമാനത്താവളങ്ങളിലേക്ക് സര്‍വീസുണ്ട്. ആഫ്രിക്കയില്‍ ആറ് സ്ഥലങ്ങളിലേക്കും സര്‍വീസ് നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് സര്‍വീസ് നടത്തുക.

Top