‘കള്ളന്‍ ഡിസൂസ’; സൗബിന്‍ ഷാഹിറിന്റെ പുതിയ ചിത്രമെത്തുന്നു

സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന പുതിയ ചിത്രം ‘കള്ളന്‍ ഡിസൂസ’യുടെ ഷൂട്ടിങ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്.
റൂബി ഫിലിംസിന്റെ ബാനറില്‍ സാന്ദ്ര തോമസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഡോള്‍ബി മിക്‌സും കഴിഞ്ഞതായി സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ അറിയിച്ചു.

ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, സുരഭി ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Top