സൗബിൻ ഷാഹിർ ചിത്രം ‘സുഡാനി ഫ്രം നൈജീരിയ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി

soubin

ഹാസ്യ നടൻ എന്ന പദവിയിൽ നിന്ന് പറവയിലൂടെ സൂപ്പർ ഹിറ്റ് സംവിധായകനായി മാറിയ താരമാണ് സൗബിൻ ഷാഹിർ.

സൗബിൻ ഷാഹിർ നായകനായി എത്തുന്ന സുഡാനി ഫ്രം നൈജീരിയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.

ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.

നവാഗതനായ സക്കറിയ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം മലബാറിന്റെ ഫുട്ബോൾ പശ്ചാത്തലത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്.

സൗബിനൊപ്പം ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നത് നൈജീരിയൻ നടൻ ആയ സാമുവല്‍ അബിയോളയാണ്.

ഹാപ്പി ഹവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്തും.

Top