സൗബിന്‍ ഷാഹിര്‍ ചിത്രം പറവയുടെ പുതിയ പോസ്റ്റര്‍ പുറത്ത് എത്തി

സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പറവ 21ന് വെള്ളിത്തിരയിലേക്ക് എത്തുകയാണ്.

ചിത്രത്തില്‍ ദുൽഖർ സൽമാനും സുപ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.

ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍, സിദ്ദിഖ്, ഇന്ദ്രന്‍സ് എന്നിവരാണ് പോസ്റ്ററിലുള്ളത്.

ഷൈന്‍ നിഗം, ശ്രിന്ദ, മാമുക്കോയ, ജേക്കബ് ഗ്രിഗറി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ബാംഗ്ലൂര്‍ ഡേയ്സ്, പ്രേമം എന്നീ വിജയചിത്രങ്ങള്‍ക്കു ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്, ദി മൂവീ ക്ലബ്ബിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ചിത്രമാണിത്.

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സൗബിന്‍ സാഹിര്‍, മുനീര്‍ അലി എന്നിവര്‍ ചേര്‍ന്നാണ്

 

Top