‘ജൂതന്‍’ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍; യഥാര്‍ത്ഥ സംഭവ കഥയെന്നും…

സൗബിന്‍ ഷാഹിറിനെ നായകനാക്കി ഭദ്രന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജൂതന്‍. യഥാര്‍ത്ഥ സംഭവ കഥ പറയുന്ന ചിത്രം ഒരു സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

‘ഡെക്കാന്‍ ക്രോണിക്കിളില്‍ കണ്ട ഒരു ലേഖനമാണ് എന്നെ ജൂതന്‍ എന്ന സിനിമയിലേക്ക് അടുപ്പിച്ചതെന്ന് ഭദ്രന്‍ മുമ്പൊരിക്കല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജൂതന്‍ എന്ന പേര് സിനിമയ്ക്ക് തീര്‍ച്ചയാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റിമ കല്ലിങ്കലാണ് നായികയായി എത്തുന്നത്. റൂബി ഫിലിംസിന്റെ ബാനറില്‍ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമെന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top