സൗബിന്‍ ഷാഹിര്‍, നമിത പ്രമോദ് എന്നിവര്‍ ഒന്നിക്കുന്ന ‘മച്ചാന്റെ മാലാഖ’ വരുന്നു

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത് സൗബിന്‍ ഷാഹിര്‍, നമിത പ്രമോദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രത്തിന് ‘മച്ചാന്റെ മാലാഖ’ എന്ന് പേരിട്ടു. ക്രിസ്മസ് ദിനത്തില്‍ നടന്‍ പ്രഥ്വിരാജ് സുകുമാരന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയാ പേജിലൂടെയായിരുന്നു ടൈറ്റില്‍ പ്രഖ്യാപനം. അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ശാന്തികൃഷ്ണ, മനോജ് കെ.യു, വിനീത് തട്ടില്‍, ദര്‍ശന സുദര്‍ശന്‍, ശ്രുതി ജയന്‍, ആര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, ആര്‍ദ്രതയും ഹൃദയസ്പര്‍ശിയായും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയുമാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ജാക്‌സന്‍ ആന്റണിയുടെ കഥക്ക് അജീഷ് തോമസ് തിരക്കഥയെഴുതുന്നു. സിന്റോ സണ്ണിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം – വിനോദ് മേനോന്‍., എഡിറ്റിംഗ് – രതീഷ് രാജ്, കലാസംവിധാനം -സഹസ് ബാല, മേക്കപ്പ് – ജിതേഷ് പൊയ്യ, കോസ്റ്റ്യും – ഡിസൈന്‍ – അരുണ്‍ മനോഹര്‍, നിശ്ചല ഛായാഗ്രഹണം – ഗിരി ശങ്കര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ജിജോ ജോസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – അമീര്‍ കൊച്ചിന്‍, പ്രൊഡക്ഷന്‍ മാനേജര്‍ – അഭിജിത്ത് കെ.എസ്.

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് – പ്രതീഷ് മാവേലിക്കര, നസീര്‍ കാരന്തൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍. മാള, അന്നമനട, മുളന്തുരുത്തി ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. അബാം മൂവീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

Top