സൗബിൻ – നിഖില ഒന്നിക്കുന്ന ചിത്രം ‘അയൽവാശി’; ആഷിഖ് ഉസ്മാനും മുഹ്‌സിൻ പരാരിയും ചേർന്ന് നിർമിക്കും

സൗബിന്‍ ഷാഹിര്‍ നായക വേഷത്തിൽ എത്തുന്ന ‘അയല്‍വാശി’ എന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. ഇര്‍ഷാദ് പരാരി സംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും അയല്‍വാശിക്കുണ്ട്. ബിനു പപ്പു, ലിജോ മോള്‍, ഷൈന്‍ ടോം ചാക്കോ, നസ്ലിന്‍, എം.എസ് ഗോകുലന്‍, അജ്മല്‍ ഖാന്‍, സ്വാതി ദാസ് പ്രഭു, അഖില ഭാര്‍ഗവന്‍, ജഗദീഷ് എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

തല്ലുമാലക്ക് ശേഷം ആഷിഖ് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ‘അയല്‍വാശി’. മുഹ്സിന്‍ പരാരി ചിത്രത്തിന്‍റെ നിര്‍മാണ പങ്കാളിയാണ്. സജിത് പുരുഷന്‍ ഛായാഗ്രഹണവും ജേക്ക്സ് ബിജോയി സംഗീത സംവിധാനവും നിര്‍വ്വഹിക്കും. എഡിറ്റിംഗ്-സിദ്ദീഖ് ഹൈദര്‍. പ്രൊജക്ട് ഡിസൈനര്‍-ബാദുഷ എന്‍.എം. മേക്കപ്പ്-റോണക്സ് സേവ്യര്‍. വസ്ത്രാലങ്കാരം-മഷാര്‍ ഹംസ. ഡിസൈന്‍സ്-യെല്ലോ ടൂത്ത്സ്. സിനിമയുടെ തിരക്കഥയും സംവിധായകന്റേത് തന്നെ.

Top